കളമശേരി മുനിസിപ്പാലിറ്റിയിലെ 37ാം വാർഡായ മുനിസിപ്പൽ വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാർ വിജയിച്ചു. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം.
റഫീഖിന് 308 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി സമീലിന് 244 വോട്ടുകളും യുഡിഎഫിലെ തന്നെ വിമത സ്ഥാനാർത്ഥിക്ക് 207 വോട്ടുകളും ലഭിച്ചു.
ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. ഇതോടെ നഗരസഭാ ഭരണവും ഇടതുമുന്നണിക്ക് ലഭിച്ചേക്കും. തിരഞ്ഞെടുപ്പ് നടന്ന ഏഴിടത്തുമായി ആകെ പോളിംഗ് 78.24 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക