പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷൻ. സംഭവം കൊല്ലത്താണ്. ക്വട്ടേഷൻ കൊടുത്തത് കേരളപുരം സ്വദേശിനി നജിയാണ്. ക്വട്ടേഷൻ വിവരം പുറംലോകമറിയുന്നത് മാലപൊട്ടിക്കാൻ ശ്രമിച്ച സംഘം പൊലീസിന്റെ പിടിയിലായതോടെയാണ്. വർഷങ്ങളായി മകൾക്കും രണ്ടാം ഭർത്താവിനും ചിലവിന് നൽകിയിരുന്നത് 48കാരിയായ നജിയായിരുന്നു. കൂടാതെ മരുമകനോട് ജോലിക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
കാസര്‍കോട് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു
അതോടൊപ്പം ആഢംബര ജീവിതം നയിക്കുകയും ചെയ്തു. ഇതോടെയാണ് നജി ക്വട്ടേഷൻ കൊടുത്തത്. ഏഴുകോണിൽ വച്ച് കഴിഞ്ഞ മാസം നജിയുടെ മകളും മരുമകനും ആക്രമിക്കപ്പെട്ടു. സംഘം മകളുടെ മാല പൊട്ടിച്ച് കടന്നു. ഇവർ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടിയിലായി. വിശദമായ ചോദ്യം ചെയ്യലിൽ നജിയുടെ ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തി. പൊലീസ് കേസെടുത്തതോടെ നജി ഒളിവിൽ പോയി. ഇവരെ പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക