ചെന്നൈ: തമിഴ് ജനതയോടും തമിഴ് സംസ്കാരത്തോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കൂടാതെ തമിഴ് ഭാഷയെയും സംസ്കാരത്തെയും നരേന്ദ്രമോദി മാനിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കോയമ്പത്തൂരിൽ എത്തിയ രാഹുല്‍ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ഈ ആരോപണം ഉന്നയിച്ചത്.
നടിയെ ആക്രമിച്ച കേസിൽ വിപിൻലാൽ ഹാജരായില്ല
വലിയ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രധാനമന്ത്രി മറക്കുകയാണെന്നും കര്‍ഷകരുടെ കൈവശമുള്ളതെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും അതിനാലാണ് ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നതെന്നും രാഹുല്‍ ഗന്ധി വ്യക്തമാക്കി. കൂടാതെ തമിഴ്നാടിന് ഒരു പുതിയ സര്‍ക്കാര്‍ ആവശ്യമാണെന്നും നിങ്ങള്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരിനെ നല്കാന് ഞങ്ങള്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. ഇത് രണ്ടാം തവണയാണ് ഈ മാസം രാഹുല്‍ തമിഴ്നാട്ടിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക