റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാന്‍ പൊലീസ് സന്നാഹം ശക്തമാക്കി. ജനുവരി 31 വരെ നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയുടെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നാണ്. എന്നാല്‍ ഡല്‍ഹി പൊലീസിന്റെ നിലപാട് ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ്.
‘പ്രധാനമന്ത്രിക്ക് തമിഴ് ജനതയോടും സംസ്കാരത്തോടും ബഹുമാനമില്ല’ ; രാഹുല്‍ ഗാന്ധി
കൂടാതെ സിംഗു, തിക്രി, ഗാസിപൂര്‍ റോഡുകളില്‍ റാലി അനുവദിക്കാമെന്നും പൊലീസ് കര്‍ഷക നേതാക്കളെ അറിയിച്ചു. ഇക്കാര്യത്തില്‍ സമവായത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് നേതാക്കള്‍ പൊലീസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക