എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിൽ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു.
തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസിന്റെ കൂടെയാണ് യുവതി ഒളിച്ചോടിയത്. ഹാരിസ്, സഹോദരൻ റഫീഖ്, എന്നിവർ നടി ഷംന കാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതിയാണ്.
സ്ത്രീകളെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട് സ്നേഹം നടിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക