സ്വാതന്ത്ര്യ സമര സേനാനികള്‍ ഉൾപ്പെടെ നിരവധി പ്രമുഖർ കഴിഞ്ഞ ജയിലാണ് പൂനെയിലെ യേര്‍വാഡ ജയിൽ. ഇപ്പോഴിതാ ഇവിടം സഞ്ചാരികൾക്കുള്ള സന്ദർശന കേന്ദ്രം കൂടിയാക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. സഞ്ചാരികള്‍ക്ക് ജയില്‍ ടൂറിസത്തിന് തുടക്കമിടാനൊരുങ്ങുകയാണ് സർക്കാർ. ജനുവരി 26 ന് പുതിയ പദ്ധതിയ്ക്ക് തുടക്കമിടും. സാധാരണക്കാരായ ജനങ്ങൾ, വിദ്യാർഥികൾ തുടങ്ങി എല്ലാവർക്കും ജയിലിലെ സംഭവങ്ങളെല്ലാം അറിയുവാനുള്ള അവസരമൊരുക്കുകയാണ് പുതിയ പദ്ധതിയിലൂടെ.
പിതാവിന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കണമെന്ന് തേജസ്വി യാദവ്
മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും ചേര്‍ന്നാവും പദ്ധതി ഉദ്ഘാടനം ചെയ്യുക. പദ്ധതിയ്ക്കായി ജയിലിലെ ചില പ്രത്യേക കോംപ്ലക്സുകളും തെരഞ്ഞെടുത്തിട്ടുള്ളതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി. മഹാരാഷ്ട്രയുടേയും ഇന്ത്യയുടേയും ചരിത്രത്തില്‍ ഇടം നേടിയ ജയിലാണ് പൂനെയിലെ യേര്‍വാഡ ജയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക