കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജലയിലിലടയ്ക്കാൻ ശ്രമിച്ചെന്ന് ആരോപണം. പ്രവർത്തകരെ ജയിലിൽ അടക്കാൻ ശ്രമിച്ചതിലൂടെ സർക്കാരിന്റെയും സിപിഐഎമ്മിന്റെയും ഒത്തുകളി വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചെങ്കോട്ടയിൽ നിന്ന് കർഷകർ ദേശീയ പതാക മാറ്റി…! വ്യാജ പ്രചരണത്തിനെതിരെ രാജ്ദീപ് സർദേശായി
കർഷക സമരത്തിന്റെ പേരിൽ മുതലക്കണ്ണീർ പൊഴിക്കുന്ന സർക്കാരിന്റെയും സിപിഐഎമ്മിന്റെയും ഇരട്ട മുഖമാണു പുറത്ത് വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെ കള്ളക്കേസ് ചുമത്തി ജയിലിൽ അടയ്ക്കുവാനാണ് പോലീസ് ശ്രമിച്ചത്. പ്രവർത്തകരുടെ വാഹനങ്ങൾ പോലും കസ്റ്റഡിയിലെടുത്ത പോലീസിന്റെ നടപടിയെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
1997 ലെ റിപ്പബ്ലിക്ക് ദിന ഓർമ്മ , പഴയകാല ചിത്രം പങ്കുവച്ച് പൃഥ്വിരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക