റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിയ്ക്കുനേരെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ട്രാക്ടർ റാലിയുമായി ചെങ്കോട്ടയിലെത്തിയ കർഷകർ ചെങ്കോട്ടയിൽ കർഷക പതാകയും ഉയർത്തിയിരുന്നു. ഇതിനെതിരെയാണ് ചിലർ രംഗത്ത് വന്നിരിക്കുന്നത്. ട്രാക്ടർ റാലിക്കിടെ കർഷകർ ചെങ്കോട്ടയിൽ നിന്ന് ദേശീയ പതാക മാറ്റിയെന്നാണ് വാർത്തകൾ വന്നത്. എന്നാൽ, ഇക്കാര്യത്തിൽ മറുപടിയുമായി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി രംഗത്ത് വന്നു.
1997 ലെ റിപ്പബ്ലിക്ക് ദിന ഓർമ്മ , പഴയകാല ചിത്രം പങ്കുവച്ച് പൃഥ്വിരാജ്
ദേശീയ പതാക ആരും മാറ്റിയിട്ടില്ല, അത് ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ചെങ്കോട്ടയിലെ ദേശീയ പതാക മാറ്റി നിഷാൻ സാഹിബ് സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിഖുകാരുടെ പതാകയായ നിഷാന്‍ സാഹിബ് ആണ് കര്‍ഷകര്‍ ചെങ്കോട്ടയില്‍ സ്ഥാപിച്ചത്. സര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധം നടത്തിയ കർഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചുള്ള പ്രചരണം സംഘപരിവാര്‍ സെല്ലുകള്‍ നവമാധ്യമങ്ങളില്‍ ശക്തമാക്കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ ‘റിപ്പബ്ലിക്’ ചിത്രം പ്രഖ്യാപിച്ച് സായ് ധരം തേജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക