ഡല്‍ഹി : റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കര്‍ഷകര്‍ ചെങ്കോട്ട പിടിച്ചടക്കിയപ്പോള്‍ സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട കൊടി ദേശിയ പതാകയ്ക്ക് അരികില്‍ കെട്ടിയ യുവാവിനെ വീട്ടുകാര്‍ പ്രശംസിക്കുന്നു.
യുവാവ് കമ്പിയില്‍ കയറി നിഷാന്‍ സാഹിബ് (സിഖ് മതവിശ്വാസം അനുസരിച്ചുള്ള കൊടി) കെട്ടുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പഞ്ചാബിലെ തരണ്‍ ജില്ല സ്വദേശിയായ താരാ സിങ് ആണ് കൊടി കെട്ടിയത്. പഞ്ചാബിലെ വലിയ താരമായി ഇയാള്‍ മാറിയിരിക്കുകയാണ്.
എല്ലാ ഗുരുദ്വാരയിലും കുങ്കുമ നിറത്തിലുള്ള കൊടി കെട്ടുക പതിവാണ്. കൊടിയുടെ മധ്യത്തിലായി നീല നിറത്തില്‍ ഇരട്ടത്തല വാളും ഒറ്റത്തല വാളുമുള്ള ‘ഖണ്ഡ’ എന്ന ചിഹ്നവും കാണാം. നീല, കുങ്കുമം നിറങ്ങളിലും പതാക കാണാം. സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ ചെങ്കോട്ടയില്‍ നടക്കുന്നതിനിടെയാണ് താരാ സിങ് കമ്പിയിലൂടെ വലിഞ്ഞുകയറി കൊടി കെട്ടിയത്. ഇത് കര്‍ഷകരില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. താരാ സിങ് ധീരത കാട്ടിയെന്ന് പിതാവും അദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക