സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം 23,579 ആരോഗ്യ പ്രവര്‍ത്തകർ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 294 കേന്ദ്രങ്ങളിലാണ് ഇന്നലെ കോവിഡ് വാക്സിനേഷൻ നടന്നത്. ഇതോടെ സംസ്ഥാനത്തെ വാക്സിനേഷന് ഒരു ലക്ഷം കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങളുണ്ടായിരുന്നത്.
ഇനി വാട്സ്ആപ്പ് ആപ്ലിക്കേഷൻ വെബ് ഉപയോഗിക്കുന്നവർക്ക് പുതിയ സുരക്ഷാ കവചം
ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചത് തൃശൂർ ജില്ലയിലാണ്. ആലപ്പുഴ 1620, എറണാകുളം 3145, ഇടുക്കി 986, കണ്ണൂര്‍ 1662, കാസര്‍ഗോഡ് 507, കൊല്ലം 1286, കോട്ടയം 1724, കോഴിക്കോട് 1749, മലപ്പുറം 1362, പാലക്കാട് 1345, പത്തനംതിട്ട 1587, തിരുവനന്തപുരം 2402, തൃശൂര്‍ 3416, വയനാട് 788 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചത്. ആകെ 1,07,224 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക