ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന സംഘർഷങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നേയില്ലെന്നും ഡൽഹി കത്തിയെരിയുന്നത് കാണാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ആം ആദ്മി പാർട്ടിയ്ക്ക് പഞ്ചാബിലുള്ള സാധ്യതകൾ ഇല്ലാതാക്കരുത് എന്ന ലക്ഷ്യത്തിലാണ് ട്രാക്ടർ പരേഡിൽ ഉടലെടുത്ത സംഘർഷത്തെ അപലപിക്കാൻ പോലും കെജ്രിവാൾ തയ്യാറാകാതിരുന്നത് എന്നും ഗൗതം ഗംഭീർ ആരോപിച്ചു.
കോവിഡ് നിയന്ത്രണത്തിനായി സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും
തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം കെജ്രിവാളിനെതിരെ വിമർശനം ഉന്നയിച്ചത്. അതേസമയം, റിപ്പബ്ലിക്ക് ദിനത്തിൽ സംഭവിച്ചതെല്ലാം നിർഭാഗ്യകരം തന്നെയാണെന്നും ആക്രമണത്തിന്റെ ഉത്തരവാദികൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം അതുകൊണ്ട് അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിനയൻ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ട്’ ഒരുങ്ങുന്നു… ; ചിത്രീകരണം ഉടൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക