കോവിഡ് വ്യാപനം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിയ്ക്കുന്നുണ്ട് എന്നുറപ്പു വരുത്താനായി സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിരിക്കും മുൻഗണന നൽകുക. ഫെബ്രുവരി 10 വരെയാണ് ക്രമീകരണം ഉണ്ടാകുക. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പു വരുത്തും. ആവശ്യമുള്ള സ്ഥലങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
കിടിലൻ മേക്കോവറിൽ ബിജു മേനോൻ…! ‘ആർക്കറിയാം’ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍
മാത്രമല്ല, ആവശ്യമുള്ളപക്ഷം സ്പെഷ്യൽ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ജില്ലാ പോലീസ് മേധാവിമാർക്ക് വിനിയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാർക്കും സബ്ഡിവിഷൻ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിർദേശം നൽകി. ഹൈവേ പട്രോൾ, കൺട്രോൾറൂം വാഹനങ്ങൾ, മറ്റ് പോലീസ് വാഹനങ്ങൾ എന്നിവയും രംഗത്തുണ്ടാവും. സംസ്ഥാന പോലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെയും പൊലീസ് കൺട്രോൾ റൂമുകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
കണ്ണൂർ ജില്ലയില്‍ 184771 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക