വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ സിജു വില്‍സണ്‍ ആണ് നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വച്ച് ചിത്രത്തിന്റെ പൂജ നടന്നിരുന്നു. സംവിധായകന് ജോഷി, സുരാജ് വെഞ്ഞാറമൂട്, രാഘവന്, നിയസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ‘തന്റെ സ്വപ്ന പ്രോജക്ട്’ എന്ന് വിനയന് പറഞ്ഞിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും.
കിടിലൻ എഗ്ഗ് റിബൺ പക്കോട തയ്യാറാക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് ചിത്രത്തിൽ സിജു അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഈ വേഷത്തിനായി കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിക്കുകയാണ് താരം. അനൂപ് മേനോന്, ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവർ ചിത്രത്തിൽ എത്തുന്നുണ്ട്.
ഇനി വാട്സ്ആപ്പ് ആപ്ലിക്കേഷൻ വെബ് ഉപയോഗിക്കുന്നവർക്ക് പുതിയ സുരക്ഷാ കവചം
പ്രതികരിക്കാൻ ഇവിടെ എഴുതുക