തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എഫ്.എഫ്.കെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നാളെ തുടങ്ങും. ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലു മേഖലയിലായിട്ടാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
പഞ്ചാബിലെ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്
മേള നടക്കുക തിരുവനന്തപുരത്ത് 10 മുതല്‍ 14 വരെയും കൊച്ചിയില്‍ 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയുമാണ്.
കൂടാതെ ഇത്തവണ ഫീസുകള്‍ കുറച്ചതായി ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അറിയിച്ചു. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ഥികള്‍ക്ക് 400 രൂപയുമായിരിക്കും. തിരുവനന്തപുരത്ത് മേളയുടെ ഉദ്ഘാടനവും സമാപനം പാലക്കാടും ആയിരിക്കും നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക