ഓര്‍ത്തഡോക്സ് – യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാനുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയെന്ന് റിപ്പോർട്ട്. പി.എസ്. ശ്രീധരന്‍പിള്ള യാക്കോബായ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും.
മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്ന് എ.കെ. ശശീന്ദ്രന്
പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്താണ് കൂടിക്കാഴ്ച നടക്കുന്നത്. പി.എസ്. ശ്രീധരന് പിള്ള ഇന്നുതന്നെ ഓര്‍ത്തഡോക്സ് സഭാ നേതാക്കളെയും കാണും. പ്രധാനമന്ത്രിയുമായി നേരത്തെ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നത് പി.എസ്. ശ്രീധരന്‍പിള്ളയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍, പി.എസ്. ശ്രീധരന് പിള്ളയുടെ സന്ദര്‍ശനം പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക