മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യോഗം വിളിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. യോഗം വിളിച്ചു എന്നത് പ്രചാരണം മാത്രമാണ് എന്ന് എ.കെ. ശശീന്ദ്രന് വ്യക്തമാക്കി.
കേരളത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ ദ്രുവീകരണത്തിന് വിത്തുപാകുന്നുവെന്ന് രമേശ് ചെന്നിത്തല
കൂടാതെ ഇടതു മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുബൈയില്‍ മാണി സി. കാപ്പന് ശരദ് പവാറിനെ കണ്ടശേഷം ഫെബ്രുവരി ഒന്നാം തിയതി മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളിക്കളഞ്ഞിരിക്കുകയാണ് എ.കെ. ശശീന്ദ്രന്. ശരദ് പവാര്‍ യോഗം വിളിച്ചുവെന്നത് വെറും പ്രചാരണം മാത്രമാണെന്നും അത്തരത്തിലൊരു യോഗം ആരും വിളിച്ചിട്ടില്ലെന്നും എല്‍ഡിഎഫ് വിട്ടുപോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയതാണെന്നും പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക