ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമീള നിര്‍വ്വഹിച്ചു. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞം അശ്വമേധം 3-ന്റെ ഭാഗമായി ‘ഊര്‍ജ്ജിത രോഗനിര്‍ണ്ണയവും നിരന്തര നിരീക്ഷണ പ്രവര്‍ത്തനങ്ങളും’ എന്ന പേരില്‍ നടപ്പാക്കുന്ന ഭവന സന്ദര്‍ശന പരിപാടിക്കും ജില്ലയില്‍ തുടക്കമായി.
തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം- മാളവിക മോഹനന്
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന് ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. എം കെ ഷാജ് വിഷയാവതരണം നടത്തി. അസി. ലെപ്രസി ഓഫീസര്‍ വി സുധീര്‍ ക്ലാസെടുത്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രസീത ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുരേന്ദ്രന്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു, ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ മായ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആര് നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
(ഫോട്ടോ കാപ്ഷന്‍- ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമീള നിര്‍വ്വഹിക്കുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക