ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്ന് അദ്ദേഹം പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടിയെന്നും മറ്റു രാജ്യങ്ങളെ സഹായിക്കുകയാണന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാവരും സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പുസ്തകങ്ങള്‍ എഴുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക