ക്യാൻസറിന തോൽപ്പിച്ച് ജീവിതത്തിൽ മുന്നേറുകയാണ് മലയാളികുടെ ഇഷ്ടതാരം ശരണ്യ ശശി. പ്രിയപ്പെട്ടവരുമായി സംവദിക്കാന്‍ താരം തുടങ്ങിയ യൂ ട്യൂബ് ചാനലിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തന്റെ പുതിയ വിഡിയോയിൽ അമ്മയെ പരിചയപ്പെടുത്തുകയാണ്. അമ്പലത്തില്‍ തൊഴാന്‍ പോകുന്നതിന് മുന്നോടിയായി ശരണ്യ അണിയിച്ചൊരുക്കുകയാണ് അമ്മ
കണ്ണ് എഴുതി തരണമെന്ന് ശരണ്യ പറയുമ്പോൾ തനിക്ക് ഇത്രയൊക്കെയോ എഴുതാൻ അറിയുള്ളു എന്ന് അമ്മ മറുപടി പറയുന്നു. ശരണ്യയുടെ കൊഞ്ചലുകളും അമ്മയുടെ കരുതലും നിറഞ്ഞ വിഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. . ‘അവള് വളരെ നന്നായി പഠിക്കുമായിരുന്നു. നല്ലൊരു സര്‍ക്കാര്‍ജോലിയൊക്കെ നേടി കുടുംബമായി ജീവിക്കുമെന്നാണ് കരുതിയത്. കലാകാരിയാകുമെന്ന് കരുതിയതേയില്ല. എല്ലാം നിമിത്തമാണ്. കലാപരമായി പാരമ്പര്യമേതും ഇല്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ അവള്‍ക്കൊരു പ്രതിസന്ധി വന്നപ്പോള്‍ പിന്തുണയേറിയത് മകള്‍ കലാകാരിയായതു കൊണ്ടാണ്-‘ അമ്മ പറയുന്നു.
ശരണ്യയുടെ യൂട്യൂബ് ചാനലായ സിറ്റി ലൈറ്റ്സിലാണ് അമ്മയെ പരിചയപ്പെടുത്തുന്നത്. .തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ യൂടൂബിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുകയാണ് ശരണ്യ. വിഡിയോ കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക