ഡല്‍ഹി: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മദൻ മിത്ര നടത്തിയ പരാമർശത്തിനെതിരെ ബിജെപി പരാതി കൊടുത്തു.
പരശുരാമൻ ബീഫില്ലാതെ ഭക്ഷണം കഴിക്കാറില്ലായിരുന്നെന്നും സീതാ ദേവിയാണ് അദ്ദേഹത്തിന് ബീഫ് പാചകം ചെയ്ത് നൽകിയതെന്നും മദൻ ചാനൽ ചർച്ചയിൽ പറഞ്ഞു. ഇതോടെ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി.
നേതാവിനെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി. ഇതിനൊപ്പം ജയ് ശ്രീറാം എന്ന മുദ്രാവാക്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മദൻ പറഞ്ഞു. എന്തിനാണ് ജയ് ശ്രീറാം എന്ന് പറയുന്നത്.
സീതാദേവിയെ ഒഴിവാക്കുകയാണ്. സീത ഇല്ലാതെ രാമായണം ഉണ്ടോ? അതുകൊണ്ട് ജയ് ശ്രീറാം എന്ന് മാത്രം പറയുന്നത് ശരിയല്ലെന്നും ഇദ്ദേഹം വാദിക്കുന്നു.
മദൻ മിത്രയിൽ നിന്നും ഇതിലും വലുതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവ് അർജുൻ സിങ് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക