ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നോര്‍ത്ത് ബ്ലോക്കിലെത്തി. ബജറ്റ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാവുമെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള പ്രഖ്യാപനങ്ങളും അസംതൃപ്തികള്‍ മറികടക്കാനുള്ള പൊടിക്കൈകളും ബജറ്റില്‍ ഇടംപിടിക്കും.
ആരോഗ്യമേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഉൗന്നല്‍ നല്‍കും. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഒാഹരി വിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന് കാര്യമായ പരിഗണന നല്‍കും.
ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ബജറ്റിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക