ഇനി ഉപയോക്താക്കൾക്ക് മെസേജിങ് ആപ്പുകളില്‍ നിന്നും ചാറ്റുകള്‍ ടെലഗ്രാമിലേക്ക് കൊണ്ടുവരാനാകും. വാട്സ്ആപ്പ് പോലുള്ള മെസേജിങ് ആപ്പുകളില്‍ നിന്നാണ് ടെലഗ്രാമിലേയ്ക്ക് ചാറ്റുകൾ കൊണ്ടുവരാൻ സാധിക്കുക. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തില്‍ ആശങ്കയുള്ളയാളുകള് വ്യാപകമായി ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകളിലേക്ക് മാറുന്നതിനിടെയാണ് പുതിയ അപ്ഡേഷനുമായി ടെലഗ്രാം എത്തിയിരിക്കുന്നത്.
നൃത്തം മാത്രമല്ല പാചകവും വഴങ്ങും മെന്ന് ശോഭന- വീഡിയോ
വാട്സ്ആപ്പിലുള്ള ചാറ്റ് ടെലഗ്രാമിലേക്ക് കൊണ്ടു വരുന്നതിനായി ആദ്യം ടെലഗ്രാം ആപ്പ് അപ്ഡേറ്റ് ചെയ്യുക. ടെലഗ്രാമിലേക്ക് കൊണ്ടുവരേണ്ട ചാറ്റ് വാട്സാപ്പിൽ തുറന്നു വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനുവിലെ More ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം Export Chat ഓപ്ഷന് ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന ഓപ്ഷനുകളില്‍ ടെലഗ്രാം തിരഞ്ഞെടുക്കണം. അപ്പോള്‍ ടെലഗ്രാം ചാറ്റ് ലിസ്റ്റ് തുറക്കും. വാട്സാപ്പ് ചാറ്റ് ആരുടെ ചാറ്റിലേക്കാണ് ഇംപോര്‍ട്ട് ചെയ്യേണ്ടത് എന്ന് ക്ലിക്ക് ചെയ്യുക. വിന്‍ഡോയിലെ Import എന്ന ബട്ടന് ക്ലിക്ക് ചെയ്താൽ ടെലഗ്രാമിലേക്ക് ചാറ്റ് കൊണ്ടുവരാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക