ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ കര്‍ഷക സമരം തുടരുന്നതിനിടെ ബിജെപിക്ക് വിലക്ക്. ബിജെപിയെ പടിക്ക് പുറത്തുനിര്‍ത്തണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പടിഞ്ഞാറന്‍ യു.പിയിലെ ഗായിസാബാദ്, ബിജിനോര്‍, ഷാംലി തുടങ്ങിയ ഗ്രാമങ്ങളിലാണ്. ബന്തല ഗ്രാമത്തിലാണ് ലോണി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജറിനെ ബഹിഷ്കരിക്കണമെന്ന ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. ഗാസിപൂരില്‍ ജനുവരി 28ന് കർഷകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടവരില്‍ ഗുര്‍ജറും സംഘവുമുണ്ടായിരുന്നെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ പറഞ്ഞു.
കൊവിഡ്; എറണാകുളത്ത് രൂക്ഷം, നടപടികളുമായി ജില്ലാ ഭരണകൂടം
ബിജ്നോറിലെ റാഷിദ്പുരിലെ പോസ്റ്ററുകളിലുള്ളത് ഗ്രാമങ്ങളിലേക്ക് ബി.ജെ.പി നേതാക്കൾക്കും അനുയായികൾക്കും പ്രവേശനം നല്‍കില്ലെന്നാണ്. കര്‍ഷകര്‍ക്ക് എതിരായി നില്‍ക്കുന്നവരെ ബഹിഷ്കരിക്കണമെന്നാണ് മുസഫർ നഗറിലെയും ബാഗ്പതിലെയും പഞ്ചായത്ത് യോഗങ്ങളിലുണ്ടായ ആഹ്വാനം. മഥുരയിലെ ബജ്ന പഞ്ചായത്തിലെ രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരിയും അതേ ആഹ്വാനം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക