കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന് കേന്ദ്രത്തില്‍ 2021-22 വര്‍ഷത്തിലെ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിലേക്കുള്ള പുതിയ രജിസ്ട്രേഷന് ആരംഭിച്ചു. 17 വയസ് പൂര്‍ത്തിയായ ഏഴാം തരം വിജയിച്ചവര്‍ക്ക് പത്താം തരത്തിലേക്കും 22 വയസ് പൂര്‍ത്തിയായ പത്താം തരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി കോഴ്സിലേക്കും അപേക്ഷിക്കാം. ഫെബ്രുവരി 28 വരെയാണ് രജിസ്ടേഷന്. പത്താം തരം തുല്യതാ കോഴ്സിന് 1850 രൂപയും ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. എസ് സി /എസ് ടി/ ഭിന്നശേഷിക്കാര്‍/ കണ്ണൂര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495365907.
പ്രതികരിക്കാൻ ഇവിടെ എഴുതുക