നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ സഹായിക്കുന്നതിനായാണ് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചത്. പി.ബി. നൂഹ്, ഡി. ബാലമുരളി എന്നിവരെയാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസർമാരായി നിയമിച്ചിരിക്കുന്നത്.
അടുത്തിടെയാണ് പത്തനംതിട്ട കളക്ടർ സ്ഥാനം പി.ബി നൂഹും പാലക്കാട് കളക്ടർ സ്ഥാനം ഡി.ബലമുരളിയും ഒഴിഞ്ഞത്. തൊണ്ടയിടറിയും കണ്ണുതുടച്ചും വികാരഭരിതനായി ഫേസ്ബുക്ക് ലൈവിൽ വന്നുകൊണ്ടാണ് പത്തനംതിട്ടക്കാരോട് പി.ബി നൂഹ് യാത്ര പറഞ്ഞത്. പാലക്കാട് കളക്ടർ ആയിരുന്ന ഡി. ബാലമുരളി സംസ്ഥാന ലേബർ കമ്മീഷണറായാണ് ചുമതലയേറ്റത്.
സംവിധായകൻ രഞ്ജിത്തിന്റെ ‘മാധവി’ , ബിഗ്സ്ക്രീൻ വിട്ട് ഹ്രസ്വചിത്രത്തിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക