കര്‍ഷക സമരത്തെ അനുകൂലിച്ച് നടന് സലിംകുമാര്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പോപ് താരം റിഹാനയുടെ വ്യാജചിത്രം. പാകിസ്ഥാന് പതാക പിടിച്ചു നില്ക്കുന്ന റിഹാനയുടെ വ്യാജചിത്രമാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയുമായി സലിംകുമാറും എത്തി. യഥാര്‍ത്ഥ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ മറുപടി.
2019ല്‍ ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസിന്റെ കൊടി പിടിച്ചു നില്ക്കുന്ന റിഹാനയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് എത്തിയത്. ചിത്രം ചര്‍ച്ചയായതോടെയാണ് സലിംകുമാറിന്റെ കമന്റ് എത്തിയത്.
ഉത്തര്‍പ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ ശലഭ് മണി തൃപാടി ഉള്‍പ്പെടെയുള്ളവര്‍ റിഹാനയുടെ വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക