രമേഷ് പിഷാരടിയ്ക്കെതിരെ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പാണ് അബ്ദുള്ളക്കുട്ടിയെ പ്രകോപിപ്പിച്ചത്.
പാറക്കെട്ടിൽ കണ്ണുകളടച്ചിരിക്കുന്ന ചിത്രത്തിന് ‘മടിറ്റേഷൻ’ എന്നൊരു ക്യാപ്ഷൻ നൽകിയായിരുന്നു നടൻ പങ്കുവച്ചത്.
‘പിഷാരടി… നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി കമന്റ്. പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ കമന്റും വലിയ ചർച്ചയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക