കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പോരാട്ടം അവസാനിപ്പിക്കാതെ കർഷകർ. നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകൾ ഇന്ന് രാജ്യവ്യാപകമായി വഴിതടയും. രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്ന് വരെയാണ് വഴി തടയൽ സമരം. ദേശീയപാതകളും സംസ്ഥാന പാതകളും പഞ്ചായത്ത് റോഡുകളും ഉപരോധിക്കുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്. ആംബുലൻസ്, സ്കൂൾ ബസ് തുടങ്ങി അവശ്യസർവീസുകൾ മാത്രം അനുവദിക്കും.
കോവിഡ് പ്രതിസന്ധികൾക്കിടെ സിവില്‍ സര്‍വീസ് എഴുതാന്‍ സാധിക്കാത്തവർക്ക് വീണ്ടും അവസരം
റിപ്പബ്ലിക് ദിനത്തിൽ നടത്തിയ കിസാൻ പരേഡിനുശേഷം കർഷക സംഘടനകൾ നടത്തുന്ന ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായിരിക്കും വഴി തടയൽ സമരം. കർഷക സമരത്തിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ കർഷകർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറി, സംസ്ഥാനത്ത് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക