ട്രെയ്ലര് ചോര്‍ന്നതിന് പിന്നാലെ ദൃശ്യം 2 ട്രെയ്ലര് ഔദ്യോഗികമായി റിലീസ് ചെയ്ത് ആമസോണ്‍ പ്രൈം. ഫെബ്രുവരി എട്ടിന് പുറത്തിറക്കാനിരുന്ന ട്രെയിലറാണിത്. ഫെബ്രുവരി 19ന് ചിത്രം റിലീസ് ചെയ്യുമെന്ന വിവരവും ട്രെയ്ലറിലുണ്ട്.
ആമസോണ്‍ പ്രൈം അബദ്ധവശാല്‍ ട്രെയ്ലര് പുറത്തുവിടുകയായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു ദൃശ്യം 2ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്.
ന്യൂഇയര്‍ ദിനത്തിലായിരുന്നു പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ദൃശ്യം 2ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക