പിണറായി ആശുപത്രി – അറത്തില്‍കാവ് – വെണ്ടുട്ടായി-കമ്പൗണ്ടര്‍ ഷോപ്പ് റോഡ് ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുമരാമത്ത് – രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് അധ്യക്ഷനാകും. എംപിമാരായ കെ സുധാകരന്, കെ കെ രാഗേഷ് എന്നിവര്‍ പങ്കെടുക്കും.
‘ഉറക്കമുണരുമ്പോള്‍ അവളെ നോക്കും, ഞാന്‍ എത്ര ഭാഗ്യവാന്’; സുസ്മിതയെക്കുറിച്ച് കാമുകന്
13.58 കോടി രൂപ ചെലവില്‍ കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് അഭിവൃദ്ധിപ്പെടുത്തിയത്. 10.7 കിലോമീറ്റര്‍ റോഡാണ് നവീകരിച്ചത്. പുതുതായി 17 കലുങ്കുകളും നിര്‍മ്മിച്ചു. ആവശ്യഭാഗങ്ങളില്‍ പാര്‍ശ്വഭിത്തികളും കോണ്‍ക്രീറ്റ് ഓവുചാലുകളും നിര്‍മ്മിച്ചിട്ടുണ്ട്. 5.50 മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് ചെയ്താണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കൂടാതെ ടൗണ്‍ ഭാഗത്തും വളവുകളിലും അധിക വീതിയില്‍ ടാറിങ്ങും നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക