കോവിഡ് വാക്സീന് കുത്തിവെയ്പ് ഇന്ത്യയില്‍ അതിവേഗം. അറുപതു ലക്ഷത്തിലധികം പേര്‍ക്ക് വാക്സീന് നല്‍കിയത് 24 ദിവസം കൊണ്ടാണ്. അമേരിക്കയില്‍ 26 ദിവസവും ബ്രിട്ടനില്‍ 46 ദിവസവും കൊണ്ടാണ് ഇത്രയും പേര്‍ക്ക് വാക്സീന് നല്‍കിയത്. രാജ്യത്ത് ഇതുവരെ 60,35,660 വാക്സീന് സ്വീകരിച്ചു. ഇന്ന് 2,23,298 പേര്. 11 സംസ്ഥാനങ്ങളില്‍ 65 ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്സീന് സ്വീകരിച്ചു. പാര്‍ശ്വഫലങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏക കേസ് കേരളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക