സ്കൂളുകളിലെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ക്ളാസുകളിലെ ബ്രൈക്ക് ദി ചെയിന്‍ നടപടിക്രമം അധ്യാപകര്‍ ഉറപ്പുവരുത്തണം.
ജില്ലാവിദ്യാഭ്യാസ ഒാഫീസര്‍മാരും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാകും സ്്കൂളുകളിലെത്തി സ്ഥിതി വിലയിരുത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്കി. കോവിഡ് വ്യാപനം ചില സ്കൂളുകളില്രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. സ്കൂളുകളുടെ സമീപത്തെ ബസ് വെയിറ്റിംങ് ഷെഡുകളില്‍ മേല്‍നോട്ടത്തിന് അധ്യാപകരെ നിയോഗിക്കും.
സ്കൂളുകളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ടെസ്റ്റിംങ് വേണമോ എന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ബോധവത്ക്കരണം ഊര്‍ജിതമാക്കാനും വിദ്യാഭ്യാസ വകുപ്പ് തരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക