കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ്. ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത് കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ്.
സംസ്ഥാന സർക്കാർ ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രിംകോടതി, സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു. കൂടാതെ പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക