രാജ്യത്ത് നടക്കുന്ന കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ ബോളിവുഡ് താരം നസറുദ്ദീൻ ഷായുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്റുകൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് നടന്റെ കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. തന്റെ ഭർത്താവും നടനുമായ നസറുദ്ദീൻ ഷായ്ക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രത്ന പഥക് പറഞ്ഞു.
അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്
സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന മനുഷ്യവകാശ സംഘടനക്ക് അദ്ദേഹം നൽകിയ അഭിമുഖവും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം താരം നൽകിയ അഭിമുഖത്തിൽ കർഷക സമരത്തെ പിന്തുണക്കുന്നുണ്ട്. നേരത്തെ താരത്തിന്റെ പേരിൽ ഫേസ്ബുക്കിലും വ്യാജ അക്കൗണ്ട് സജീവമായിരുന്നെങ്കിലും താരം ഫേസ്ബുക്കിൽ ചേരുകയും വെരിഫൈ ചെയ്യപ്പെടുകയും ചെയ്തതോടെ മറ്റുള്ള അക്കൗണ്ടുകൾ നിർജീവമാക്കിയിരുന്നു.
കുതിപ്പ് തുടർന്ന് ഫോൺപേ , ഏറ്റവും കൂടുതൽ യുപിഐ ഇടപാടുകൾ നടന്നത് ഫോൺ പേ വഴി
പ്രതികരിക്കാൻ ഇവിടെ എഴുതുക