രാഹുൽ ഗാന്ധി അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്. വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി അധ്യക്ഷനാവണമെന്ന ആവശ്യം ഉന്നയിച്ചു പാർട്ടി സംസ്ഥാന ഘടകം പ്രമേയം പാസ്സാക്കി. 2017ൽ രാഹുൽഗാന്ധി പാർട്ടി അധ്യക്ഷ പദവി അലങ്കരിച്ചെങ്കിലും 2019ൽ പാർട്ടിക്കേറ്റ ദയനീയ തോൽവിയെ തുടർന്ന് സ്ഥാനം രാജി വയ്ക്കുകയായിരുന്നു.
39,000 കടന്ന് മഹീന്ദ്ര ഥാർ ബുക്കിംഗ് , ജനുവരിയിൽ മാത്രം 6,000 ത്തിലധികം ബുക്കിംഗുകൾ
നേരത്തെ ഡൽഹി, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളും രാഹുൽ ഗാന്ധി അധ്യക്ഷനാവണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജിവച്ചതിന് തുടർന്ന് സോണിയ ഗാന്ധി പാർട്ടിയുടെ ഇടക്കാല അധ്യക്ഷയാകുകയും ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കൾ എത്ര ആവശ്യപ്പെട്ടിട്ടും അധ്യക്ഷ പദവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നില്ല.
സർക്കാരിന്റെ ‘വിദ്യശ്രീ’ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് സ്വന്തമാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക