ആലപ്പുഴ ജില്ലയിൽ ബിജെപിയ്ക്കുണ്ടാകുന്ന വളർച്ചയെ നിസാരമായി കാണരുതെന്ന് മുഖൈമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ജില്ലയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങൾ ചർച്ച ചെയ്തത്.
കർഷക സമരത്തെ അനുകൂലിച്ചുള്ള പോസ്റ്റ്, നസറുദ്ദീൻ ഷായ്ക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ലെന്ന് ഭാര്യ..!
ജില്ലയിലെ ഹൈന്ദവ ഭൂരിപക്ഷമുളള മണ്ഡലങ്ങളിൽ ബിജെപി വളർച്ച നേടുന്നു എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇടത് പരമ്പരാഗത വോട്ടുകളും ചോർന്നിട്ടുണ്ട്. ഹൈന്ദവർ ഏറെയുളള ഇടതുപക്ഷത്തെ ഹിന്ദുവികാരം ഇളക്കിവിട്ട് ദുർബലപ്പെടുത്താനാണ് ബിജെപി നീക്കം. ഇതിനെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക