സർക്കാരില്‍ നിന്ന് 850 കോടി രൂപ കരാറുകാര്‍ക്ക് കുടിശികയായതോടെയാണ് ഈ മാസം 15 മുതല്‍ കരാറുകാർ സമരത്തിലേക്ക് പോകുന്നത്. കുടിവെള്ള വിതരണത്തെയടക്കം കരാറുകാരുടെ ഈ തീരുമാനം ബാധിച്ചേക്കും.
ആലപ്പുഴയിലെ ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി |
വാട്ടര്‍ അതോറിറ്റിയിലെ പണികള്‍ ഈ മാസം 15 മുതല്‍ നിര്‍ത്തി വെക്കാന്‍ കരാറുകാര്‍ തീരുമാനിച്ചത് രണ്ടു വര്‍ഷത്തോളമുള്ള തുകയാണ് കുടിശികയായതിനാലാണ് .അറ്റകുറ്റപ്പണികളും കുടിവെള്ള പദ്ധതികളുടെ പണികളും നിര്‍ത്തിവെക്കും. അതോടൊപ്പം പൈപ്പു ലൈനുകളുടെ പ്രവര്‍ത്തിയും ഏറ്റെടുക്കില്ല. ഇതു മൂലം നഗരങ്ങളിലെയടക്കം കുടിവെള്ളവിതരണം തടസ്സപ്പെടും.
പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്റെതെന്ന് ധനമന്ത്രി തോമസ് ഐസക് |
സ്റ്റേറ്റ് പ്ലാന്‍ വഴിയുള്ള പദ്ധതികളുടെ കുടിശിക 450 കോടിയാണ് കരാറുകാര്‍ക്ക് ഏറ്റവുമധികം ലഭിക്കാനുള്ളത്. മുന്നൂറു കോടി രൂപയാണ് അറ്റകുറ്റപ്പണികളുടെ കുടിശിക. അമ്പത് കോടി രൂപ എം.എല്‍.എ ആസ്തി വികസന ഫണ്ടിലെ പദ്ധതികള്‍ ഏറ്റെടുത്ത വകയില്‍ കിട്ടാനുണ്ട്. എന്നാൽ കുടിശിക എത്രയും വേഗം തന്നെ വിതരണം ചെയ്യാനാകുമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക