വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടര്‍ന്നേക്കുമെന്ന് സൂചന. ഇനിയൊരിക്കല്‍ ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയാല്‍ പോലും വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെദ് സെഗാല്‍ അറിയിച്ചു.
കോവിഡ്; ഒമാന്റെ കര അതിർത്തികൾ അടച്ചിടാൻ തീരുമാനം
“ഒരാളെ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കുമ്ബോള്‍, അയാള്‍ ആരായാലും, പൊതുപ്രവര്‍ത്തകനായാലും ഉദ്യോഗസ്ഥനായാലും, അയാളെ ഒഴിവാക്കുക തന്നെ ചെയ്യുകയെന്നതാണ് ഞങ്ങളുടെ നയം. ആളുകള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കല്‍ ഞങ്ങളുടെ നയത്തിന്റെ ഭാഗമാണ്. അത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ആളുകളെ തിരികെയെത്താന്‍ ട്വിറ്റര്‍ പെരുമാറ്റച്ചട്ടം അനുവദിക്കുന്നില്ല – “ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെദ് സെഗാലിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക