പെട്രോൾ വിലയിൽ ഇന്നും വർധനവ്. 90 കടന്നിരിക്കുകയാണ് പെട്രോൾ വില. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ 17രൂപയിലധികമാണ് എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ വർധനവ് നടത്തിയത്.
വാക്സിൻ വിതരണത്തിന് ശേഷം പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ
കൊച്ചിയിൽ പെട്രോളിന് 88.39 രൂപയായപ്പോൾ തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.27 രൂപയാണ് ഇന്നത്തെ വില. നാലു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് ഒരു രൂപ 31 പൈസയും പെട്രോളിന് ഒരു രൂപ 19 പൈസയുമാണ് കൂട്ടിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്.
കോഴിക്കോട് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ, മുപ്പതോളം വിദ്യാർത്ഥിനികൾ ആശുപത്രിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക