കോഴിക്കോട് കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർഥിനികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുപ്പതോളം വിദ്യാർത്ഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ബിപിഎല്‍ രോഗികള്‍ക്ക് 1500 സൗജന്യ സിടി, എംആര്‍ഐ പരിശോധനകള്‍
ഈ ഹോസ്റ്റലിൽ നേരത്തെയും ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യം അഞ്ച് വിദ്യാർഥിനികൾക്ക് വയ്യാതായതിനെ തുടർന്ന് അവരെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും പിന്നീട് ഇരുപത്തഞ്ചോളം വിദ്യാർത്ഥികൾക്ക് കൂടി വയ്യാതാകുകയുമായിരുന്നു. വിദ്യാർത്ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക