തൃപ്പൂണിത്തുറ: ബിജെപി സഹായാത്രികനായിരുന്ന സംവിധായകൻ മേജർ രവി ഇനി കോൺഗ്രസിനൊപ്പം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പങ്കെടുത്ത് സംസ്ഥാന ബിജെപി നേതാക്കളെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു മേജർ രവി. ബിജെപി നന്ദിയില്ലാത്ത പാർട്ടിയാണെന്നു ആരോപിച്ച മേജർ രവി ബിജെപിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തെന്നും എന്നാൽ ഒരു നന്ദി വാക്കു പോലും എവിടെ നിന്നും ലഭിച്ചില്ലെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക