തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ , മൾട്ടി ആക്സിൽ ബസുകൾക്ക് താൽക്കാലികമായി 30 % ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച മുതൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി നിരക്ക് ഇളവ് നിലവിൽ വരും. എസി ജൻറം ബസുകളിലും ടിക്കറ്റ് ഇളവ് നൽകാൻ തീരുമാനിച്ചു.
തൊഴിൽ തട്ടിപ്പ് കേസിൽ മുഖ്യ ആസൂത്രക സരിതയെന്ന് ഒന്നാം പ്രതി
കൊവിഡ് കാലഘട്ടത്തിൽ നേരത്തെ താൽക്കാലികമായി വർദ്ധിപ്പിച്ച നിരക്കിലാണ് ഇളവ് നൽകുന്നത്. കൊവിഡ് കാലത്ത് എ.സി. ജൻറം ബസുകളിൽ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാർജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. ഇത് മിനിമം ചാർജ് 26 നിലനിർത്തുകയും പിന്നീടുള്ള കിലോമീറ്ററിന് 125 പൈസയായി കുറയ്ക്കുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക