കസ്റ്റഡി പീഡനങ്ങള്‍ക്ക് എതിരെ എറ്റവും ശക്തമായ ശിക്ഷ വേണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കൂടാതെ പരിഷ്കൃത സമൂഹത്തില്‍ നടക്കുന്ന കസ്റ്റഡി പീഡനങ്ങള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലെന്നും സുപ്രിംകോടതി.
പുതിയ നീക്കവുമായി കെഎസ്ആര്‍ടിസി; കെഎസ്ആർടിസി വോൾവോ , സ്കാനിയ ബസുകളിൽ ചാർജ് ഇളവ്
കസ്റ്റഡി പീഡനങ്ങള്‍ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രിംകോടതി വിലയിരുത്തി. ഉത്തരവ് ജസ്റ്റിസ് അശോക് ഭൂഷനും അജയ് രസ്തോഗിയും അധ്യക്ഷനായ ബെഞ്ചിന്റെതാണ്. മര്‍ദന ഉപാധിയായി പൊലീസ് മാറിയാല്‍ സമൂഹത്തില്‍ ആകെ വ്യവസ്ഥിതിക്ക് എതിരെ ഭീതി ഉണ്ടാകുന്നുവെന്നും നല്ല പൊലീസ് ഉദ്യോഗസ്ഥര്‍ ശാരീരിക പീഡനം നടത്തില്ലെന്നും നിയമം അനുവദിക്കാത്തിടത്തോളം ആര്‍ക്ക് നേരെ മര്‍ദിക്കാനായി കൈ ഉയര്‍ത്തിയാലും അത് ക്രിമിനല്‍ കുറ്റമാണെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക