സംവിധായകന് മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചേക്കുമെന്നും വിവരം.
പരിപാടിയില്‍ പങ്കെടുക്കുക തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും. മറ്റ് വേദികളിലും പ്രസംഗിക്കും. ബിജെപിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക