വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ റെയിൽവെ മേൽപാലത്തിന്റെ നിർമാണത്തിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. പ്രധാന പ്രശ്നം എക്സ്പാൻഷൻ ജോയിന്റുകളിലെ വിള്ളലാണ്. പാലത്തിന്റെ ബെയറിംഗ് മൂവ്മെന്റിലും തകരാറുണ്ട്.അതോടൊപ്പം വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള പ്രകമ്പനം കൂടുതലാണെന്നും വിജിലൻസ് കണ്ടൈത്തിയിട്ടുണ്ട്.
വീട്ടിലായിരുന്നാലും അവര്‍ മരിക്കില്ലേ?’; കര്‍ഷക അധിക്ഷേപത്തില്‍ മാപ്പുപറഞ്ഞ് ബിജെപി മന്ത്രി |
വിശദമായ അന്വേഷണം നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ വേണം. കണ്ണൂർ വിജിലൻസ് ഇക്കാര്യമാവശ്യപ്പെട്ട് യൂണിറ്റ് വിജിലൻസ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് സമര്‍പ്പിക്കും.
പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കെ.എസ്.ടി.പിയോട് വിജിലൻസ് ആവശ്യപ്പെട്ടു. പാലത്തിൽ വിദഗ്ധ പരിശോധനയും നടത്തും. . സാംപിൾ പരിശോധനാ ഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കും. പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് ഗ്രൂപ്പാണ് പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലവും നിർമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക