കണ്ണൂർ :വാരത്ത് ആരംഭിക്കുന്ന മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തിന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി തറക്കല്ലിട്ടു. മന്ത്രിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് സാക്ഷത്കരിക്കുന്നതെന്നതെന്നും എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മാര്‍ക്കറ്റാണ് നിര്‍മ്മിക്കുകയെന്നും മന്ത്രി പറഞ്ഞു. കോര്പറേഷന് കൗണ്‍സിലര്‍ പി കെ സുമയ്യ അധ്യക്ഷയായി. ടി കൃഷ്ണന്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക