പത്തനംതിട്ട: ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം എം.സി റോഡില്‍ അപകടത്തില്‍ പെട്ടു. അടൂരിന് സമീപം ഏനാത്ത് വടക്കേടത്ത് കാവില്‍ വച്ച് മറ്റൊരു വാഹനം അദ്ദേഹത്തിന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു.
സംഭവത്തില്‍ അദ്ദേഹത്തിന് പരിക്കില്ല. വന്നിടിച്ച കാറിന്റെ സ്റ്റിയറിംഗ് ലോക്കായതാണ് അപകടത്തിന് കാരണമായത്.
തിരുവനന്തപുരത്ത് നിന്നും പുതുപ്പളളിയിലേക്ക് പോകുകയായിരുന്നു ഉമ്മന്‍ചാണ്ടി. അപകടശേഷം ആ വഴി വന്ന ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ചാണ്ടി യാത്ര തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക