സൗദി അറേബ്യയില്‍ ഇന്ന് പുതുതായി 327 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചുപേര്‍ മരിച്ചു.അസുഖ ബാധിതരില്‍ 371 പേര് സുഖം പ്രാപിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374029 ആയി. ഇതില്‍ 365017 പേര് സുഖം പ്രാപിച്ചു.
ആകെ മരണസംഖ്യ 6450 ആയി. 2562 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 493 പേരുടെ നില ഗുരുതരമാണ്.ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക