മോഹന്‍ലാല്‍ എന്ന നടനുമായുള്ള സാമ്യം സിനിമയില്‍ പല അവസരങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നടന് ഷാജു ശ്രീധര്‍. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് താന്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും പലപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും ഷാജു പറയുന്നു.
മോഹന്‍ലാല്‍ എന്ന നടന്റെ സുവര്‍ണ്ണ കാലത്താണ് ഷാജു മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ ഷാജു അഭിനയത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് ലാലിന്റെ ശബ്ദത്തോടുള്ള സാമ്യം കൊണ്ട് ഷാജു ശ്രദ്ധിക്കപ്പെടുകയായിരുന്നു. മിമിക്രി രംഗത്ത് മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ച് കടന്ന് വന്ന നടനാണ് ഷാജു. അതിനാല്‍ തന്നെ ഇപ്പോഴും പല വേദികളിലും അദ്ദേഹത്തോട് മോഹന്‍ലാലിന്റെ ശബ്ദം അനുകരിക്കാന്‍ പലരും ആവശ്യപ്പെടാറുണ്ട്.
‘ലാലേട്ടനെ പോലൊരാളുടെ ശബ്ദവും രൂപവും കിട്ടിയപ്പോള്‍ എനിക്ക് ഒരു തരത്തില്‍ പോസിറ്റീവും, മറ്റൊരു തരത്തില്‍ നെഗറ്റീവുമായിരുന്നു. മോഹന്‍ലാല്‍ കാരണം എനിക്ക് ഉണ്ടായ പോസിറ്റീവ് സിനിമയിലേക്ക് എന്‍ട്രി കിട്ടി എന്നുള്ളതാണ്. എന്നാല്‍ അദ്ദേഹത്തെ പോലുണ്ടെന്ന് പറഞ്ഞ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയതാണ് എനിക്കുണ്ടായ നെഗറ്റീവ്. ‘
ഏതൊരു നടനും തനിക്ക് മുമ്പെ സഞ്ചരിച്ച ആളുകളുടെ പുറകെ സഞ്ചരിക്കുന്നത് സ്വാഭാവികമാണ്. ഒരു സൂപ്പര്‍ സ്റ്റാറാണെങ്കില്‍ അയാളെ പോലെ ആവാനാണ് ശ്രമിക്കുന്നത്. പക്ഷെ അങ്ങനെ ഒരാളുടെ രൂപവും ശബ്ദവും കിട്ടിയപ്പോള്‍ പോസ്റ്റീവ് പോലെ തന്നെ നെഗറ്റീവും ജീവിതത്തില്‍ ഉണ്ടായി. അവരുടെ സിനിമകളില്‍ തന്നെ നല്ല വേഷങ്ങള്‍ കിട്ടാതെ പോകുന്നത് ചിലപ്പോള്‍ ആ സാമ്യം കൊണ്ടായിരിക്കാമെന്നും ഷാജു പറഞ്ഞു.
എന്നാല്‍ പരിശ്രമം വിടാതെ അധ്വാനിച്ചതിനാല്‍ നല്ല വേഷങ്ങള്‍ പിന്നീട് തന്നെ തേടി വന്നു. നല്ല വേഷങ്ങളിലേക്ക് പരിഗണിക്കാന്‍ തുടങ്ങി. ഇപ്പോള്‍ സംവിധായകര്‍ക്കും അറിയാം തനിക്ക് എന്ത് വേഷം ചെയ്യാന്‍ കഴിയുമെന്ന്. ഒരു വേഷം തന്നാല്‍ അത് നന്നായി ചെയ്യുമെന്ന ഉറപ്പ് സംവിധായകര്‍ക്ക് ഉണ്ടെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക