ബാബുരാജ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘ബ്ലാക്ക് കോഫി’ നാളെ തിയേറ്ററുകളിലേക്ക്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ‘സാള്‍ട്ട് ആന്‍ഡ് പെപ്പറി’ലെ താരങ്ങള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കളത്തിപ്പറമ്പില്‍ കാളിദാസനായി ലാലും മായാ കൃഷ്ണനായി ശ്വേത മേനോനും കുക്ക് ബാബുവുമായി ബാബുരാജും വീണ്ടും വേഷമിടുകയാണ്.
അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ‘ഒരു പ്രേമം ഉണ്ടാക്കിയ കഥ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ബ്ലാക്ക് കോഫിയില്‍ ആഷിഖ് അബു അതിഥി വേഷത്തില്‍ എത്തും. രചന നാരായണന് കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്മ തുടങ്ങി നിരവധി നായികമാരും ചിത്രത്തിലുണ്ട്.
സണ്ണി വെയ്ന്‍, സിനില്‍ സൈനുദ്ദീന്‍, സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജു കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ സജീഷ് മഞ്ചേരി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെയിംസ് ക്രിസ് ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ഗായകര്‍-ജാസി ഗിഫ്റ്റ്, മഞ്ജരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക